ഉപ്പുതറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷാ പദ്ധതി ഫോം വിതരണം: പെരുമാറ്റ ചട്ട ലംഘനമെന്ന് ബിജെപി 

ഉപ്പുതറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷാ പദ്ധതി ഫോം വിതരണം: പെരുമാറ്റ ചട്ട ലംഘനമെന്ന് ബിജെപി 

Dec 2, 2025 - 17:50
 0
ഉപ്പുതറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷാ പദ്ധതി ഫോം വിതരണം: പെരുമാറ്റ ചട്ട ലംഘനമെന്ന് ബിജെപി 
This is the title of the web page

ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഉപ്പുതറ മേഖലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിമാരും പ്രവര്‍ത്തകരും സ്ത്രീ സുരക്ഷ പദ്ധതി ഫോമുകള്‍ വിതരണം ചെയ്യുന്നുവെന്ന് ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ഥി രതീഷ് വരകുമല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ പുതിയ പദ്ധതികളോ ആനുകൂല്യങ്ങളോ പ്രഖ്യാപിക്കുന്നതും നിലവിലുള്ള പദ്ധതികളില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതും പെരുമാറ്റ ചട്ട ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ഇത്തരം പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി നല്‍കുന്നതിന് ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ചപ്പോള്‍ അവര്‍ പരാതി വാങ്ങാന്‍ പോലും തയാറായില്ല.  പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പിനെ  അട്ടിമറിക്കുന്നതിന് ജീവനക്കാരുടെ സംഘടനകളും ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയം ഗൗരവമായി കണക്കിലെടുത്ത് അന്വേഷണം പ്രഖ്യാപിക്കുകയും ഈ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യണമെന്ന് രതീഷ് വരകുമല പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷമായി നടപ്പിലാക്കാതിരുന്ന ഒരു പദ്ധതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്  തൊട്ടുപിന്നാലെ തിരക്കിട്ട് നടപ്പിലാക്കുന്നതിന്റെ ദുരുദ്ദേശം വ്യക്തമാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയ തന്ത്രം മാത്രമാണ്.  ഭരണത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗിച്ച് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ജനാധിപത്യം സംരക്ഷിക്കാനാവശ്യമായ പ്രക്ഷോഭങ്ങളുമായി ബിജെപി മുമ്പോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. സുജിത്ത് ശശിയും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow