സിപിഐയിൽനിന്ന് കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് പോകുമെന്ന വാദം അടിസ്ഥാന രഹിതം: കെ സലിംകുമാർ
സിപിഐയിൽനിന്ന് കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് പോകുമെന്ന വാദം അടിസ്ഥാന രഹിതം: കെ സലിംകുമാർ
ഇടുക്കി : സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജി എന്‍ ഗുരുനാഥന്റെ ആരോപണങ്ങള്‍ തള്ളി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍.ബിജെപിയില്‍ പോകുന്നത് വരെ അദ്ദേഹം പാര്‍ട്ടി കമ്മിറ്റികളില്‍ ഒരു തരത്തിലുമുള്ള പരാതികളോ ആക്ഷേപങ്ങളോ ഉന്നയിച്ചിട്ടില്ല. പോയതിനുശേഷം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ മുഖവിലക്ക് എടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. മുതിര്‍ന്ന നേതാക്കളെ താന്‍ അവഗണിച്ചുവെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് പോകുമെന്ന വാദം അടിസ്ഥാന രഹിതമാണ്. കുമളിയില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെ സിപിഐഎമ്മില്‍ സ്വീകരിച്ച സമീപനം നല്ല സമീപനമാണെന്ന അഭിപ്രായം സിപിഐക്ക് ഇല്ലെന്നും കെ സലിംകുമാര്‍ കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?