കട്ടപ്പന കല്യാണത്തണ്ട് വാര്‍ഡിലെ 2 റോഡുകള്‍ക്ക് 3.75 കോടി
കട്ടപ്പന കല്യാണത്തണ്ട് വാര്‍ഡിലെ 2 റോഡുകള്‍ക്ക് 3.75 കോടി
ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍നിന്ന് അനുവദിച്ച ഫണ്ട് ചെലവഴിച്ച് കട്ടപ്പന നഗരസഭ കല്യാണത്തണ്ട് വാര്‍ഡില്‍ നിര്‍മിക്കുന്ന 2 റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. ഒറീസപ്പടി-നിര്‍മല്‍ജ്യോതിപ്പടി റോഡ്, കല്യാണത്തണ്ട് ന്യൂറോഡ് എന്നിവയാണ് 3.75 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്നത്. കല്യാണത്തണ്ടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡുകളാണിവ. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. വണ്‍ ടൈം നിര്‍മാണക്കരാറിലാണ് പാതകള്‍ നിര്‍മിക്കുന്നത്. പിന്നീട് അറ്റകുറ്റപ്പണിയുടെ ചുമതല കട്ടപ്പന നഗരസഭയ്ക്കായിരിക്കും.
What's Your Reaction?