കട്ടപ്പന നഗരസഭയുടെ നഗര ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു
കട്ടപ്പന നഗരസഭയുടെ നഗര ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭയുടെ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കട്ടപ്പന പാറക്കടവ് റോഡില്‍ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് കേന്ദ്രം പ്രനര്‍ത്തിക്കുന്നത്. നഗരപ്രദേശങ്ങളിലെ സമഗ്ര പ്രാഥമിക ആരോഗ്യ പരീക്ഷ ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. കേന്ദ്രത്തില്‍ ഡോക്ടറും അനുബന്ധ സേവനങ്ങളും സാമഗ്രികളും എല്ലാം പ്രവര്‍ത്തനസജ്ജമായതോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മെയ് മാസം ആദ്യവാരത്തോടെ ഉദ്ഘാടനങ്ങള്‍ നടത്താനാണ് നഗരസഭയുടെ തീരുമാനം. ഹൈറേഞ്ചില്‍ ആദ്യമായിട്ടാണ് കാന്‍സര്‍ രോഗനിര്‍ണയ കേന്ദ്രം ആരംഭിക്കുന്നത്. കാന്‍സര്‍ രോഗ നിര്‍ണയം, ചികിത്സ എന്നിവയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആദ്യ കാല്‍വയ്പ്പായാണ് കാന്‍സര്‍ രോഗ നിര്‍ണയ കേന്ദ്രം. ദന്തല്‍ ചികിത്സാരംഗത്ത് കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിലാണ് സ്‌പെഷ്യാലിറ്റി ദന്തല്‍ ക്ലിനിക് ആരംഭിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ചികിത്സയും ആധുനിക സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് സൗജന്യമായിട്ടാണ് ചികിത്സ ലഭ്യമാക്കുന്നത്. ഒരു കോടി രൂപ ചെലവഴിച്ചാണ് 3 കേന്ദ്രങ്ങളും ആരംഭിച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും ലഭിച്ചതോടെയാണ് 3 കേന്ദ്രങ്ങളും ഒരിടത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം ആര്‍ , ഡോ. വി കെ പ്രശാന്ത് , ഡോ. പി ജിഷാന്ത്, ജോയ് വെട്ടിക്കുഴി, സിബി പാറപ്പായി, ലീലാമ ബേബി, ഐബിമോള്‍ രാജന്‍, തങ്കച്ചന്‍ പുരയിടം , ജോയ് ആനിത്തോട്ടം, ഷമേജ് കെ ജോര്‍ജ്, ജെസി ബെന്നി , ജൂലി റോയ്, സിസ്റ്റര്‍ സ്മിതാ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






