മാലി മുളക് വില ഇടിഞ്ഞു
മാലി മുളക് വില ഇടിഞ്ഞു

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതിനുപിന്നാലെ മാലി മുളക് വിലയും ഇടിഞ്ഞു. 300-500 രൂപയില്‍ നിന്ന് 120-150 ലേക്ക് ഇടിഞ്ഞു. ഉല്‍പാദനം വര്‍ധിച്ചതോടെ ഡിമാന്‍ഡ് ഇടിഞ്ഞതാണ് വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വരള്‍ച്ചയില്‍ ഉല്‍പാദനം കുത്തനെ ഇടിഞ്ഞതാണ് വില 500 രൂപ വരെ ഉയരാന്‍ കാരണം. വിപണിയില്‍ മുളക് എത്തുന്നുണ്ടെങ്കിലും വലിപ്പം കുറവാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞതും വിലയിടിവിനുകാരണമായി.
മറ്റുകൃഷികളെ അപേക്ഷിച്ച് 3മാസം കൊണ്ട് വിളവെടുക്കാമെന്നതിനാല്‍ ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ കര്‍ഷകര്‍ മാലി മുളക് കൃഷി ചെയ്യുന്നുണ്ട്. സാധാരണയായി ജൂണില്‍ നടുന്ന മുളക് സെപ്റ്റംബറില്‍ പൂവിട്ട് കായ്ക്കും. ഒരുചെടിയില്‍ നിന്നു രണ്ടുവര്‍ഷം വരെ വിളവ് ലഭിക്കും. ഹൈറേഞ്ചില്‍ ഉല്‍പാദിപ്പിക്കുന്ന മാലി മുളകില്‍ ഭൂരിഭാഗവും മാലദ്വീപിലേക്കാണ് കയറ്റിയയ്ക്കുന്നത്.
What's Your Reaction?






