മുല്ലപ്പെരിയാര്‍: ഉപ്പുതറ എസ്.എം.വൈ.എം യുവദീപ്തിയുടെ നിരാഹാരസമരം തുടങ്ങി
മുല്ലപ്പെരിയാര്‍: ഉപ്പുതറ എസ്.എം.വൈ.എം യുവദീപ്തിയുടെ നിരാഹാരസമരം തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പുനര്‍നിര്‍മിക്കണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉപ്പുതറ എസ്.എം.വൈ.എം യുവദീപ്തി 12 മണിക്കൂര്‍ നിരാഹാരസമരം തുടങ്ങി. ഫാ. ഡൊമിനിക് കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് ഉപ്പുതറയില്‍ അഡ്വ. റസല്‍ ജോയി പങ്കെടുക്കുന്ന യുവജന റാലിയും നടക്കും. ഫാ. ജോയി നിരപ്പേല്‍, എസ്എംവൈഎം ഫൊറോന പ്രസിഡന്റ് കിരണ്‍ ജോസ്, ഷോണ്‍ ഷാജി, ഉപ്പുതറ എസ്.എം.വൈ.എം യൂണിറ്റ് പ്രസിഡന്റ് ജിതിന്‍ ചെറ്റയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






