കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തിരി തെളിഞ്ഞു
കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തിരി തെളിഞ്ഞു

ഇടുക്കി: കട്ടപ്പന നഗരസഭ കേരളോത്സവം തുടങ്ങി. ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡി സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ കലാമത്സരങ്ങള്‍ നഗരസഭ ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങള്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിലും വോളിബോള്‍ മത്സരം വെള്ളയാംകുടി യുവാക്ലബ് ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്മിന്റന്‍ യൂത്ത് യുണൈറ്റഡ് കോര്‍ട്ടിലുമായി നടക്കും. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, കൗണ്‍സിലര്‍മാരായ രാജന്‍ കാലാച്ചിറ, ധന്യ അനില്‍, ഷജിമോള്‍ തങ്കച്ചന്‍, ബീന സിബി, ബിനു കേശവന്‍, സെക്രട്ടറി അജി കെ തോമസ്, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രത്‌നമ്മ സുരേന്ദ്രന്‍, ഷൈനി ജിജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






