വനനിയമഭേദഗതി പിന്‍വലിക്കണം: കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പനയില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

വനനിയമഭേദഗതി പിന്‍വലിക്കണം: കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പനയില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

Dec 20, 2024 - 22:35
Dec 20, 2024 - 22:38
 0
വനനിയമഭേദഗതി  പിന്‍വലിക്കണം: കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പനയില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു
This is the title of the web page

ഇടുക്കി: വനനിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന വനംവകുപ്പ് ഓഫീസ് പടിക്കല്‍ കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട് ഉദ്ഘാടനം ചെയ്തു. മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗങ്ങള്‍ക്കുമാത്രം സുരക്ഷ ഒരുക്കുന്ന ഈ വനനിയമഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മനുഷ്യന്റെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന കരിനിയമമാണിതെന്നും ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി തെങ്ങുംപള്ളി അധ്യക്ഷനായി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ജോയി തോമസ്, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി ശശീധരന്‍ നായര്‍, സംസ്ഥാന നിര്‍വാഹ സമതിയംഗം ഷൈനി സണ്ണി ചെറിയാന്‍, സംസ്ഥാന സമിതിയംഗം ജോയി ഈഴക്കുന്നേല്‍, ജില്ലാ ഭാരവാഹികളായ അജയ് കളത്തൂക്കുന്നേല്‍, ജോസ് ആനക്കല്ലില്‍, പിഎസ് മേരി ദാസന്‍, ഐബിമോള്‍ രാജന്‍, സജിമോള്‍ ഷാജി, ജെസി ബെന്നി, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമി , വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, പിഎസ് രാജപ്പന്‍, അഡ്വ. ചാക്കോ , ജയപ്രകാശ്, അനീഷ് മണ്ണൂര്‍, ബിജു കോഴിമല , തങ്കച്ചന്‍ കാരയ്ക്കാവയലിന്‍, ഷാജി വെള്ളംമാക്കല്‍., അബ്രഹാം പന്തമാക്കര്‍, ജോയി കളപ്പുര , ജോസഫ് പൊരുന്നോലില്‍, ഷിബു പാറക്കടവ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow