എച്ച്.എം.ടി.എ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 15 ന്
എച്ച്.എം.ടി.എ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 15 ന്

ഇടുക്കി: ദി ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്റെ 50-ാമത് വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 15-ാം തീയതി നടക്കും. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്യും. എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ ഗോപി അധ്യക്ഷനാകും. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഒഴിവാക്കി കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കാനാണ് ഭരണ സമിതി തീരുമാനം. പ്രദേശത്തെ അര്‍ഹരായവര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ചികിത്സാ സഹായം വിതരണം ചെയ്യും.
എച്ച്.എം.ടി.എ അംഗങ്ങളുടെ കുട്ടികളില്‍ പ്ലസ് ടു വിന് ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സ്ഥാപക പ്രസിഡന്റ് കോരാ കുര്യന്‍ ചിറക്കല്‍പറമ്പില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് വിതരണവും, പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികളെ അനുമോദിക്കലും ക്യാഷ് അവാര്‍ഡി വിതരണവും നടക്കും. +2 പരീക്ഷയില്‍ മുഴുവന്‍ അ+ നേടിയ കുട്ടികള്‍ക്കും ഉന്നത വിദ്യാഭാസ വിഭാഗത്തില്‍ ശ്രദ്ധയമായ നേട്ടം കൈവരിച്ച കുട്ടികളും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി 13-08-2024-ന് മുമ്പായി ഓഫീസില്‍ എത്തിക്കണമെന്ന് പ്രസിഡന്റ് പി.കെ ഗോപി, സെക്രട്ടറി എം.കെ. ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്ക ജോസഫ് എന്നിവര്‍ അറിയിച്ചു.
What's Your Reaction?






