ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി അംബ്ദേക്കര്‍ ജയന്തി ആഘോഷിച്ചു
ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി അംബ്ദേക്കര്‍ ജയന്തി ആഘോഷിച്ചു

ഇടുക്കി: ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റിയുടെ അംബ്ദേക്കര്‍ ജയന്തി ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍ ഉദ്ഘാടനം ചെയ്തു. 1891-ല്‍ ജനിച്ച അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ശില്പി മാത്രമല്ല, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ
മന്ത്രിയും, നിയമജ്ഞനും, സാമ്പത്തിക ശാസ്ത്രജ്ഞനും, സാമൂഹിക പരിഷ്‌കര്‍ത്താവും കൂടിയായിരുന്നു. വണ്ടന്‍മേട് ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റ് പി. യു. ജയകൃഷ്ണന്‍ അധ്യക്ഷനായി. സംവരണ സംരക്ഷണ സേന യൂണിറ്റ് വണ്ടന്‍മേട് യൂണിറ്റ് സെക്രട്ടറി എ. മുരുകന്‍, സജി വട്ടപ്പാറ, സന്തോഷ്, കെ അര്‍മുഖം, ഷാജി, ശ്രീകുമാര്‍, വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






