കെ.എസ്.എസ്.പി.യു കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വാര്‍ഷിക സമ്മേളനം നടത്തി
കെ.എസ്.എസ്.പി.യു കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വാര്‍ഷിക സമ്മേളനം നടത്തി

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ 33-ാമത് വാര്‍ഷിക സമ്മേളനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ഛന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. വി വി ഫിലിപ്പ്, ടി വി സാവിത്രി, കെ ശശിധരന്‍, കെ ആര്‍ രാമചന്ദ്രന്‍, കെ പി ദിവാകരന്‍, ത്രേസ്യാമ്മ മാത്യു, ടി കെ വാസു, കെ എ ജോസഫ്, കെ വി വിശ്വനാഥന്‍, കെ എസ് അഗസ്റ്റിന്‍, ആര്‍ മുരളീധരന്‍, എന്‍ വി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു. വി വി രഘു വരണാധികാരിയായി.
What's Your Reaction?






