സി പി മാത്യുവിന്റെ വിവാദ പ്രസംഗം: ആദിവാസി ക്ഷേമസമിതി ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

സി പി മാത്യുവിന്റെ വിവാദ പ്രസംഗം: ആദിവാസി ക്ഷേമസമിതി ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 6, 2026 - 14:22
 0
സി പി മാത്യുവിന്റെ വിവാദ പ്രസംഗം: ആദിവാസി ക്ഷേമസമിതി ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ ആദിവാസി, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി ഇടുക്കി ഏരിയ കമ്മിറ്റി ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മരിയാപുരം ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ഡിസിസി ഓഫീസിനുമുമ്പില്‍ പൊലീസ് തടഞ്ഞു. 
ജില്ലാ സെക്രട്ടറി കെ യു വിനു ഉദ്ഘാടനംചെയ്തു. പ്രവര്‍ത്തകര്‍ സി പി മാത്യുവിന്റെ കോലം കത്തിച്ചു. വാഴത്തോപ്പില്‍ റോയി കെ പൗലോസിന്റെ മണ്ഡല പര്യടന യോഗത്തിലെ പ്രസംഗത്തിലാണ് സി പി മാത്യു വിവാദ പരാമര്‍ശം നടത്തിയത്. ആദിവാസി വനിതാ നേതാവിനോട് ബ്ലൗസ് വലിച്ചുകീറാന്‍ താന്‍ നിര്‍ദേശിച്ചുവെന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞ. ഇതിനെതിരെ ആദിവാസി വിഭാഗത്തിനിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സി പി മാത്യുവിനെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പികെഎസ് ജില്ലാ സെക്രട്ടറി കെ ജി സത്യന്‍, നേതാക്കളായ കെ എ ബാബു, ഇ പി രവി തുടങ്ങിയവര്‍ സംസാരിച്ചു. ഡിസിസി പ്രസിഡന്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇടുക്കി ഡിവൈഎസ്പിക്കും ആദിവാസി ക്ഷേമസമിതി ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow