തൊഴിലാളി ലയങ്ങളുടെ ശോച്യാവസ്ഥ: എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ലേബര്‍ ഓഫീസിനുമുമ്പില്‍ കിടന്നുറങ്ങി പ്രതിഷേധിച്ചു
തൊഴിലാളി ലയങ്ങളുടെ ശോച്യാവസ്ഥ: എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ലേബര്‍ ഓഫീസിനുമുമ്പില്‍ കിടന്നുറങ്ങി പ്രതിഷേധിച്ചു
ഇടുക്കി: പീരുമേട്ടിലെ തോട്ടം തൊഴിലാളി ലയങ്ങളുടെ ശോച്യാവസ്ഥയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല ഈസ്റ്റര്‍ദിനത്തില്‍ പീരുമേട്ടിലെ ലേബര്‍ ഓഫീസിനുമുമ്പില്‍ കിടന്നുറങ്ങി പ്രതിഷേധിച്ചു. തൊഴിലാളികള്‍ നരകതുല്യമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള പല ലയങ്ങളും വാസയോഗ്യമല്ല. ഇവ പുതുക്കിപ്പണിയാണോ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കാനോ തോട്ടങ്ങള്‍ തയാറാകുന്നില്ല. സര്‍ക്കാരും ജനപ്രതിനിധികളും തോട്ടം മാനേജ്‌മെന്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നു. ചില തൊഴിലാളി യൂണിയന്‍ നേതാക്കളെ ഭയന്നാണ് പല തൊഴിലാളികളും ജീവിക്കുന്നത്. നിലവിലുള്ള ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ ഇവര്‍ നിലവിലെ സ്ഥിതി പുറത്തുപറയാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, അംബിയില്‍ മുരുകന്‍, മണ്ഡലം പ്രസിഡന്റ് അയ്യപ്പദാസ് എസ്, സനോജ് കെ സരസന്‍, സനീഷ് കോമ്പറമ്പില്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
What's Your Reaction?