ഇടുക്കി മണിയാറന്‍കുടിയില്‍ മിന്നലേറ്റ് വീടിന് കേടുപാട്: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

ഇടുക്കി മണിയാറന്‍കുടിയില്‍ മിന്നലേറ്റ് വീടിന് കേടുപാട്: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

Apr 6, 2026 - 14:47
 0
ഇടുക്കി മണിയാറന്‍കുടിയില്‍ മിന്നലേറ്റ് വീടിന് കേടുപാട്: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് മണിയാറന്‍കുടിക്കുസമീപം പകിട്ടാനില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. കളപ്പുരക്കല്‍ ഷാജുവിന്റെ വീട്ടിലെ ഗൃഹോപകരണങ്ങളും സര്‍വീസ് വയറുകളും മീറ്ററും ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മിന്നലേറ്റ് തറയിലെ ടൈലുകളും മുറ്റത്തെയും തൊഴുത്തിലെയും കോണ്‍ക്രീറ്റ് പാളികളും ഇളകിത്തെറിച്ചു.
ടിവി, ഫാന്‍, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. വീടിന്റെ പരിസരത്തും കൃഷിയിടത്തിലും തീപിടിത്തമുണ്ടായി. പുരയിടത്തില്‍ വിള്ളലുമുണ്ടായി. അപകടവിവരം വൈകിയാണ് വീട്ടുകാര്‍ അറിഞ്ഞത്. കെഎസ്ഇബിയെ അറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow