ചെറുതോണി ബസ് സ്റ്റാന്‍ഡ് - ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നാളെ
ചെറുതോണി ബസ് സ്റ്റാന്‍ഡ് - ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നാളെ

ഇടുക്കി: ചെറുതോണി ടൗണില്‍ ജില്ലാ പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോപ്ലക്‌സ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അറിയിച്ചു. 22 കടമുറികളുള്ള ഷോപ്പിങ് കോപ്ലംക്‌സ് ആന്‍ഡ് ബസ് പാര്‍ക്കിങ് യാഡ്, ആധുനിക നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നിവ പൂർത്തിയായി.
ജില്ലാ പഞ്ചായത്ത് 2.80 കോടിയും എംഎല്‍എ ഫണ്ടില്‍ നിന്ന് 3.30 കോടിയും ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബസ് സ്റ്റാന്‍ഡ് നടത്തിപ്പ് പഞ്ചായത്തിന് വിട്ടുനല്‍കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യും. ചെറുതോണി ടൗണില്‍ യാത്രക്കാരെ കയറ്റിയിറക്കുക മാത്രമേ അനുവദിക്കുകയുള്ളു. കൂടുതല്‍ സമയമുള്ള വാഹനങ്ങള്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യണം. സ്റ്റാന്‍ഡിനോടുചേര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് 2 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടെ പെട്രോള്‍ പമ്പ്, ഗാരേജ് തുടങ്ങിയവ നിര്‍മിക്കും. ഇതിനായി 5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
What's Your Reaction?






