അമൃത് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കട്ടപ്പനയ്ക്ക് 36 കോടി രൂപ: മന്ത്രി റോഷി
അമൃത് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കട്ടപ്പനയ്ക്ക് 36 കോടി രൂപ: മന്ത്രി റോഷി

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ അമൃത് പദ്ധതി പൂര്‍ത്തീകരിക്കാന്‍ 36 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. അമൃത് 2.0 പദ്ധതി ഒന്നാംഘട്ട പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അമൃത്, ജലജീവന്‍ മിഷന്‍ പദ്ധതികളിലൂടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇടുക്കി നിയോജക മണ്ഡലത്തില്‍ 715 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. ജല അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ പ്രദീപ് വി. കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ജെ ബെന്നി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മനോജ് മുരളി, ലീലാമ്മ ബേബി, സിബി പാറപ്പായില്‍, ഐബിമോള്‍ രാജന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജലഅതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.
അമൃത് 2.0 പദ്ധതിയിലൂടെ കട്ടപ്പനയ്ക്ക് നഗരസഭയ്ക്ക് 15.39 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ 24,070 മീറ്റര്‍ പൈപ്പ്ലൈനുകള്‍ സ്ഥാപിച്ച് 3270 കണക്ഷനുകള്‍ നല്‍കും.
What's Your Reaction?






