ചീന്തലാര്‍ കറുപ്പസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം
ചീന്തലാര്‍ കറുപ്പസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം

ഇടുക്കി: ഉപ്പുതറ ചീന്തലാര്‍ കറുപ്പസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം തുടങ്ങി. മാര്‍ച്ച് 3ന് സമാപിക്കും. ക്ഷേത്രം തന്ത്രി ജി വടിവേല്‍, മേല്‍ശാന്തി സുന്ദരരാജ്, ശങ്കര്‍ ആനക്കുഴി, മണികണ്ഠന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു. കലശപൂജ, അന്നദാനം, പൊങ്കാല, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികള്‍, കരോക്കെ ഗാനമേള എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും. മാര്‍ച്ച് 2ന് വൈകിട്ട് പ്രധാന ചടങ്ങായ ആഴിയിറങ്ങല്‍ നടക്കും. സമാപന ദിനത്തില്‍ മഞ്ഞള്‍ നീരാട്ടും കരകം ഗംഗയില്‍ സംഗമവും ഉണ്ടാകും. ക്ഷേത്രം പ്രസിഡന്റ് പി കറുപ്പസ്വാമി, വൈസ് പ്രസിഡന്റ് ചെല്ലദുരൈ രാമയ്യ, സെക്രട്ടറി എം ബിബിന്‍, വി വിജിത്ത്, കെ ജോസ്, ബി കനകരാജ്, ഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
What's Your Reaction?






