ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി

ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലുള്ള ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ഒരേക്കര്‍ സ്ഥലത്ത് 9.63 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. 100 പേര്‍ക്ക് താമസം, പരിശീലനത്തിനുള്ള സൗകര്യം, ആംഫി തിയറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിങ് ഹാള്‍, വിഐപി മുറികള്‍, ആധുനിക രീതിയിലുള്ള ശുചിമുറികള്‍, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ട്. തീരദേശ വികസന അതോറിറ്റിക്കാണ് നിര്‍മാണ ചുമതല. അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷനായി. ത്രിതല പഞ്ചായത്തംഗങ്ങള്‍, യുവജന ക്ഷേമ ബോര്‍ഡ് ഭാരവാഹികള്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






