വേനല്‍ മഴയില്‍ പ്രതീക്ഷ അര്‍പ്പിച്ച് വൈദ്യുതി വകുപ്പ്
വേനല്‍ മഴയില്‍ പ്രതീക്ഷ അര്‍പ്പിച്ച് വൈദ്യുതി വകുപ്പ്

ഇടുക്കി: വേനല്‍ മഴ ആശ്വസമായത് കര്‍ഷകര്‍ക്ക് മാത്രമല്ല വൈദ്യുതി വകുപ്പിനുകൂടിയാണ്. ചൂട് കുറയുന്നതോടെ വൈദ്യുതിയുടെ ഉപയോഗത്തിലും കുറവ് വരും. പോയ വര്‍ഷം വൈദ്യുതി വകുപ്പ് ഇക്കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. അന്തരീക്ഷതാപനില ഉയരുന്നതോടെ ചൂട് കുറക്കാന്‍ ആളുകള്‍ പ്രതിരോധമാര്‍ഗങ്ങളൊരുക്കും. എസി, കൂളറുകള്‍, ഫാന്‍ എന്നിവയുടെ ഉപയോഗം ക്രമാതീതമായി ഉയരുന്നത് വൈദ്യുതി വകുപ്പിന് പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ ഇപ്പോഴെത്തിയ വേനല്‍മഴയെ വൈദ്യുതി വകുപ്പ് പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. തുടര്‍ച്ചയായി വേനല്‍മഴ പെയ്ത ഇടങ്ങളിലെ ജലസ്രോതസുകള്‍ ഒഴുക്ക് വീണ്ടെടുത്തിട്ടുണ്ട്. വേനല്‍മഴ തുടര്‍ന്നാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ഒഴിവാകും. വരും ദിവസങ്ങളിലും ശക്തമായ വേനല്‍മഴയുടെ ലഭിച്ചാല്‍ ഇത് ഒഴിവാക്കാമെന്നാണ് വൈദ്യുതിവകുപ്പിന്റെ പ്രതീക്ഷ.
What's Your Reaction?






