ജില്ലയില്‍ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ നടപടി
ജില്ലയില്‍ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ നടപടി

ഇടുക്കി: ജില്ലയിലെ ഉള്‍നാടന്‍ മേഖലയില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
കാലവര്‍ഷം നേരത്തെ എത്തിയ സാഹചര്യത്തില്‍ അനധികൃത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനം നടത്തുന്നവരില്‍നിന്ന് പിഴ ചുമത്തുമെന്നും ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം. മത്സ്യഭവന്‍ നെടുങ്കണ്ടം: 04868 234505, മത്സ്യഭവന്‍ ഇടുക്കി: 04862 233226.
What's Your Reaction?






