നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: തുഷാര്‍ വെള്ളാപ്പള്ളി
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: തുഷാര്‍ വെള്ളാപ്പള്ളി

ഇടുക്കി: 400ലേറെ സീറ്റുകള്‍ നേടി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് എന്‍ഡിഎ
സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥിന്റെ റോഡ് ഷോയും കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ വന്യജീവി ആക്രമണം തടയാന്‍ പോലും കഴിയാത്തവരെ ഇനിയും ജയിപ്പിക്കണമോയെന്ന് ജനം ചിന്തിച്ച് തീരുമാനം എടുക്കണമെന്നും തുഷാര്‍ പറഞ്ഞു. യോഗത്തില്‍ എന്‍ഡിഎ ഇടുക്കി ലോക്‌സഭ കണ്‍വീനര്‍ കെഎസ് അജി അധ്യക്ഷനായി.
What's Your Reaction?






