മണ്ണിടിച്ചില്‍ ഭീഷണിയില്‍ രാജകുമാരി കൊങ്ങിണിസിറ്റി മേഖല
മണ്ണിടിച്ചില്‍ ഭീഷണിയില്‍ രാജകുമാരി കൊങ്ങിണിസിറ്റി മേഖല

ഇടുക്കി: മഴ വെള്ളം ഇറങ്ങി റോഡ് ഇടിഞ്ഞു താഴ്ന്നതോടെ മണ്ണിടിച്ചില്‍ ഭീഷണിയില്‍ രാജകുമാരി കൊങ്ങിണിസിറ്റി മേഖല. അപകട സാധ്യത ഉയര്‍ത്തി മണ്ണിടിയുകയും റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തത് വലിയ മണ്ണൊലിപ്പിന് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷത്തെ മഴകാലത്താണ് രാജകുമാരി ബി ഡിവിഷനില്‍ നിന്നും ചിന്നക്കനാലിലേയ്ക്കുള്ള ഗ്രാമീണ പാതയില്‍ മണ്ണിടിഞ്ഞത്. റോഡിന്റെ മധ്യഭാഗത്ത് ഗര്‍ത്തവും രൂപപ്പെട്ടു. മലമുകളില്‍ നിന്നും മഴവെള്ളം ഒഴുകി ഇറങ്ങി ഈ വര്‍ഷം വീണ്ടും മണ്ണിടിഞ്ഞു. മണ്ണിടിച്ചില്‍ സാധ്യത പരിശോധിക്കാന്‍ ശാസ്ത്രീയ പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്യാപ് റോഡിന് സമീപമുള്ള അശാസ്ത്രീയ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. 100 കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






