ബൈസണ്‍വാലി ചൊക്രമുടിയില്‍ അനധികൃത പാറഖനനം
ബൈസണ്‍വാലി ചൊക്രമുടിയില്‍ അനധികൃത പാറഖനനം

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയില്‍ അനധികൃത പാറഖനനം നടക്കുന്നതായി പരാതി.
വീട് നിര്‍മിക്കാന്‍ ലഭിച്ച എന്‍ഓസിയുടെ മറവിലാണ് റവന്യു ഭൂമി കൈയേറി കുന്നുകള്‍ ഇടിച്ച് നിരത്തി നിര്‍മാണം നടക്കുന്നത്. ഗ്യാപ് റോഡില്‍ പതിവായി ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന മേഖലയില്‍ നിന്നും ഇരുനൂറ് മീറ്ററോളം മാത്രമാണ് ഇങ്ങോട്ടുള്ള ദൂരം. പരിസ്ഥിതി ലോല മേഖലയിലെ ആവാസ വ്യവസ്ഥയ്ക്കും പ്രദേശത്തിന്റെ നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അനധികൃത നിര്‍മാണത്തിനെതിരെ നാട്ടുകാര്‍, റവന്യു വകുപ്പില്‍ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. അതീവ പരിസ്ഥിതി ലോല മേഖലയായ റെഡ് സോണില്‍ ഉള്‍പ്പെട്ട പ്രദേശമായിട്ടും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അധികൃതര്‍ ഇടപെട്ടിട്ടില്ലായെന്നാണ് ആരോപണം.
What's Your Reaction?






