എയ്ഡ് ദിനാചരണം: കൊന്നത്തടിയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
എയ്ഡ് ദിനാചരണം: കൊന്നത്തടിയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി:കൊന്നത്തടി പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആരോഗ്യ പ്രവര്‍ത്തകരായ ബിജു ജോര്‍ജ്, പ്രദീപ് കുമാര്‍, ബോബി ജോസ്, വിനീത കെ. വി, പ്രിന്‍സി ജോസഫ്, നീതു മാത്യു, അനു തോമസ്, ഗ്രീഷ്മ സിബി, അമൃത ശാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






