ബിഡിജെഎസ് കട്ടപ്പനയില്‍ കാര്‍ഗില്‍ ദിനാചരണം നടത്തി
ബിഡിജെഎസ് കട്ടപ്പനയില്‍ കാര്‍ഗില്‍ ദിനാചരണം നടത്തി

ഇടുക്കി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 26-ാം വാര്‍ഷികത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ പാക് സൈനികരേയും ഭീകരവാദികളേയും തുരത്തിയോടിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസായി രാജ്യം ആചരിക്കുകയാണ്. ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് കെ പി, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ അനീഷ് തെക്കേക്കര , അശോകന്‍ വി കെ, അരുണ്‍കുമാര്‍ പി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






