നെടുങ്കണ്ടം കല്ലാര്‍ ബദനി പടിക്ക് സമീപം മണ്ണിടിഞ്ഞു
നെടുങ്കണ്ടം കല്ലാര്‍ ബദനി പടിക്ക് സമീപം മണ്ണിടിഞ്ഞു

ഇടുക്കി: നെടുങ്കണ്ടം കല്ലാറിന് സമീപം റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു. കല്ലാര്‍-തൂക്കുപാലം റോഡില്‍ ബദനി പടിയ്ക്ക് സമീപമാണ് മണ്ണിടിഞ്ഞത്. നിലവില്‍ ഗതാഗതം തടസമില്ല. മുന്‍ വര്‍ഷങ്ങളിലും സമീപ ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. റോഡിനോട് ചേര്‍ന്നുള്ള ചെങ്കുത്തായ ഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞത്. റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പ്രദേശത്തുനിന്ന് മണ്ണ് നീക്കിയിരുന്നെങ്കിലും മണ്ണിടിച്ചില്‍ സാധ്യത തടയാന്‍ നടപടി സ്വീകരിച്ചിരുന്നില്ല.
What's Your Reaction?






