വെങ്ങാലൂര്‍ക്കടയില്‍ പുലിയിറങ്ങിയതായി സംശയം: വനപാലകര്‍ പരിശോധന നടത്തി
വെങ്ങാലൂര്‍ക്കടയില്‍ പുലിയിറങ്ങിയതായി സംശയം: വനപാലകര്‍ പരിശോധന നടത്തി

ഇടുക്കി: കാഞ്ചിയാര്‍ വെങ്ങാലൂര്‍കടയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനപാലകര്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി ഏലത്തോട്ടത്തില്‍ പുലിയെ കണ്ടതായി സ്ഥലമുടമ വെങ്ങാലൂര്‍ക്കട കടമ്പനാട്ട് ശശിധരന്‍ പറഞ്ഞു. കടയില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം.വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പൊലീസും രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയെങ്കിലും വ്യക്തമല്ല. സ്ഥലമുടമ കണ്ടത് പൂച്ചപുലിയെയായിരിക്കാമെന്നാണ് വനപാലകര്‍ പറയുന്നത്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ അറിയിച്ചു.
What's Your Reaction?






