“കലയ്ക്ക് നിറമില്ല " ചിത്രകാരൻമാരുടെ പ്രതിഷേധവര
“കലയ്ക്ക് നിറമില്ല " ചിത്രകാരൻമാരുടെ പ്രതിഷേധവര

ഇടുക്കി: “കലയ്ക്ക് നിറമില്ല " എന്ന സന്ദേശവുമായി വിവിധ ജില്ലകളിലെ ചിത്രകാരൻമാരുടെ പ്രതിഷേധവര ഇടുക്കി ജില്ലയിലെ പരുന്തുംപാറയിൽ സംഘടിപ്പിച്ചു. നിരവധി ചിത്രകാരൻമാരും, വിനോദ സഞ്ചാരികളും പ്രതിക്ഷേധ സംഗമത്തിൽ പങ്കെടുത്തു. നിറം കൊണ്ട്, കലയെയും കലാകാരനെയും അളക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കാലങ്ങളായി കലയിൽ വർണ്ണവെറി ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നു, കലയിൽ നിറം ചേർക്കുന്നത് പ്രാകൃത സംസ്കാരമാണെന്നും, ആർ എൽ വി രാമകൃഷ്ണൻ എന്ന നർത്തകൻ നേരിട്ടത് ഏറ്റവും ക്രൂരമായ ബോഡി ഷെയിമിംഗ് ആണ്, ഇനി ഒരു കലാകാരനും അത് ഉണ്ടാവാതെയിരിക്കട്ടെയെന്നും ചിത്രകാരൻമാർ പറഞ്ഞു.
മലപ്പുറം ജില്ലയിലെ ചിത്രകാരനും കലാ സംവിധായകനുമായ ശശി താനൂർ, കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗവും ചിത്രകാരനുമായ ശ്രീ സജിദാസ്, കേരളാ ചിത്രകാലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ് രാജീവ് കോട്ടക്കൽ, ജില്ലയിലെ ചിത്രകാരനും കലാ അദ്ധ്യാപകനുമായ ഫ്രസ്കോ മുരളി, എഴുത്തുകാരനായ ജോൺ ഫിലിപ്പ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
What's Your Reaction?






