ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുന്നു പേർ അറസ്റ്റിൽ. കട്ടപ്പന സ്വദേശികളായ സാബു, സുരേഷ് ,ഇരുപതേക്കർ സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. പേഴുംകവല മുണ്ടുനടക്കൽ സുനിൽകുമാറിനെയാണ് മർദ്ദിച്ചത്. പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്