നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം
നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദ്ദനം

ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ സ്ഥലതർക്കത്തേ തുടർന്ന് ഓട്ടോഡ്രൈവർക്ക് ക്രൂര മർദ്ദനം. പേഴുംകവല സ്വദേശി സുനിൽകുമാറിനാണ് മർദ്ദനമേറ്റത്.
പരിക്കേറ്റ ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഇരട്ടയാർ റോഡിലാണ് സംഭവം. ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് വരുന്നതിനിടെ അയൽവാസിയും ഇയാളുടെ സഹോദരനും ചേർന്ന് വഴിയിൽ തടഞ്ഞു നിർത്തുകയും സുനിൽകുമാറിനെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






