ലയണ്‍സ് ക്ലബ് ഓഫ് സേനാപതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു
ലയണ്‍സ് ക്ലബ് ഓഫ് സേനാപതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് സേനാപതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. ക്ലബ്ബ് നടത്തിവരുന്ന വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉച്ചഭക്ഷണ വിതരണം നടത്തിയത്. ലയണ്‍സ് ക്ലബ്ബ് ഓഫ് സേനാപതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം വിപുലമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ചികിത്സാ ധനസഹായ വിതരണം എന്നിവയും നടത്തിവരുന്നു. രാജാക്കാട് പഞ്ചായത്തിലെ മുക്കുടിയില്‍ രണ്ട് വൃക്കകളും തകരാറിലായ 26 കാരിയായ പെണ്‍കുട്ടിക്ക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായവും വിതരണം ചെയ്തിരുന്നു. ഏഴോളം പ്രധാന സേവന പ്രവര്‍ത്തനങ്ങള്‍ ഈ ലയണസ്റ്റിക് വര്‍ഷത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പ്രസിഡന്റ് വി.ആര്‍ രാജേഷ്, സെക്രട്ടറി ബേസില്‍ കവലിയേലില്‍, ട്രഷറര്‍ വി.ആര്‍ ശിവന്‍, രാജേഷ്, സജിത്ത്, സിജോ, സജി, ബിജു, കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ കെ ആര്‍ രാമചന്ദ്രന്‍, പി കെ ഷാജി, വി എ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?