ഹോട്ടലില്‍ പാര്‍സലായി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി: കൂടുതല്‍ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചതായി തെറ്റിദ്ധരിപ്പിക്കല്‍: വണ്ടിപ്പെരിയാറിലെ ഹോട്ടലില്‍നിന്ന് പണം തട്ടാനുള്ള ശ്രമം പാളി

ഹോട്ടലില്‍ പാര്‍സലായി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി: കൂടുതല്‍ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചതായി തെറ്റിദ്ധരിപ്പിക്കല്‍: വണ്ടിപ്പെരിയാറിലെ ഹോട്ടലില്‍നിന്ന് പണം തട്ടാനുള്ള ശ്രമം പാളി

Sep 21, 2025 - 18:41
 0
ഹോട്ടലില്‍ പാര്‍സലായി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി: കൂടുതല്‍ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചതായി തെറ്റിദ്ധരിപ്പിക്കല്‍: വണ്ടിപ്പെരിയാറിലെ ഹോട്ടലില്‍നിന്ന് പണം തട്ടാനുള്ള ശ്രമം പാളി
This is the title of the web page

ഇടുക്കി: ഹോട്ടലില്‍ പാര്‍സലായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തശേഷം കൂടുതല്‍ തുക അക്കൗണ്ടില്‍ അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ നീക്കം. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ റെസ്റ്റോറന്റ് ഉടമയെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസമാണ് സ്ഥാപനത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഫോണ്‍വിളിയെത്തിയത്. ഹിന്ദിയിലാണ് സംസാരിച്ചത്. രണ്ട് ചിക്കന്‍ ബിരിയാണി, ഫ്രൈഡ് റൈസ്, ചിക്കന്‍, ബീഫ് കറികള്‍ എന്നിവ ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം പാര്‍സലാക്കിവച്ചതിനുപിന്നാലെ റെസ്റ്റോറന്റിലെ ഗൂഗിള്‍ പേ നമ്പരില്‍ ആദ്യം ഒരുരൂപ ലഭിച്ചു. പിന്നീട് 11,200 രൂപ അയച്ചതായി ഓര്‍ഡര്‍ ചെയ്തയാള്‍ വാട്‌സ്ആപ്പിലൂടെ അറിയിച്ചു. തൊട്ടുപിന്നാലെ, ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ തുകയേക്കാള്‍ 10,080 രൂപ അധികമായി അക്കൗണ്ടില്‍ അയച്ചതായും ഈ തുക തിരിച്ച് അയയ്ക്കണമെന്നും സന്ദേശമെത്തി. മാനേജര്‍ പണം തിരികെ അയയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്നില്ല. ഇതോടെ പണം നിക്ഷേപിച്ചെന്നുള്ള വിവരം വ്യാജമായിരുന്നുവെന്ന് വ്യക്തമായി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങാനും ആരുമെത്തിയില്ല. ഇതോടെ പണം തട്ടാനുള്ള നീക്കമായിരുന്നുവെന്ന് വ്യക്തമായി. സമാനമായ സംഭവം പല ഹോട്ടലുകളിലും നടന്നിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow