മൂന്നാറില്‍ 100 ലിറ്റര്‍ വിദേശമദ്യവുമായി 2 പേര്‍ പിടിയില്‍
മൂന്നാറില്‍ 100 ലിറ്റര്‍ വിദേശമദ്യവുമായി 2 പേര്‍ പിടിയില്‍

ഇടുക്കി: മൂന്നാറില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 100 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ ദേവികുളം എക്സൈസ് സംഘം പിടികൂടി. മാട്ടുപ്പെട്ടി സ്വദേശികളായ രജിത്കുമാര്‍, ദീപക് എന്നിവരാണ് പിടിയിലായത്. മൂന്നാര്‍ സൈലന്റ്‌വാലി റോഡില്‍ പട്രോളിങ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ചില്ലറ വില്‍പ്പനയ്ക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്നു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ കോവിലൂര്‍, എല്ലപ്പെട്ടി, ചെണ്ടുവരൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






