കട്ടപ്പന വള്ളക്കടവിൽ തെരുവുനായ ആക്രമണം: മധ്യവയസ്കന് പരിക്ക്
കട്ടപ്പന വള്ളക്കടവിൽ തെരുവുനായ ആക്രമണം: മധ്യവയസ്കന് പരിക്ക്

ഇടുക്കി : കട്ടപ്പന വള്ളക്കടവിൽ തെരുവുനായ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. വള്ളക്കടവ് ചിറക്കപ്പറമ്പിൽ അരുണിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8 ഓടെയാണ് സംഭവം. കൈകൾക്കും നെഞ്ചിനും കടിയേറ്റ അരുണിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ ഏലത്തിന് മരുന്നടിക്കാന്‍ യന്ത്രസാമഗ്രികള്‍ എടുക്കുന്നതിനിടെയാണ് അരുണിനെ തെരുവുനായ് ആക്രമിച്ചത്. 10 ഓളം കടിയേറ്റു. ആക്രമണത്തിനുശേഷവും കടി വിടാതെ കടിച്ച് കിടന്ന നായയെ പറമ്പില്‍ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ഓടിച്ചത്. പ്രദേശത്ത് നാളുകളായി തെരുവ് നായ് ശല്യം രൂക്ഷമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. പ്രദേശത്ത് രൂക്ഷമായ തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിക്കേറ്റ അരുണിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






