മനുഷ്യ വന്യജീവി സംഘര്‍ഷം: മൂന്നാര്‍ പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
മനുഷ്യ വന്യജീവി സംഘര്‍ഷം: മൂന്നാര്‍ പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

ഇടുക്കി: മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനംവകുപ്പ് മൂന്നാര്‍ പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഡിഎഫ്ഒ സാജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും ദിവസവും വന്യജീവി ശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. കാട്ടാനയും കാട്ടുപന്നിയും പുലിയുമെല്ലാം കാടിറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വന്യ ജീവി ശല്യം സംബന്ധിച്ച് പരാതികളും അഭിപ്രായങ്ങളും അധികൃതരെ അറിയിക്കുന്നതിനായി പരാതിപ്പെട്ടികളും സ്ഥാപിച്ചു. മൂന്നാര്‍, ദേവികുളം പഞ്ചായത്ത് ഓഫീസുകള്‍, വനംവകുപ്പിന്റെ റേഞ്ച് ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി.ഹരികൃഷ്ണന്‍, റെയ്‌ഞ്ചോഫീസര്‍മാരായ എസ്.ബിജു, നിതിന്‍ ലാല്‍, അജികുമാര്‍, എന്നിവർ സംസാരിച്ചു.
What's Your Reaction?






