ഭൂപതിവ് ചട്ടഭേദഗതിയിലുടെ നടത്തുന്ന ജനവഞ്ചനക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി കര്‍ഷക മുന്നേറ്റപദയാത്ര 26ന്
ഭൂപതിവ് ചട്ടഭേദഗതിയിലുടെ നടത്തുന്ന ജനവഞ്ചനക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി കര്‍ഷക മുന്നേറ്റപദയാത്ര 26ന്

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി 26ന് കര്‍ഷക മുന്നേറ്റപദയാത്ര നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്‍ അറിയിച്ചു. പദയാത്രയുടെ മുന്നൊരുക്കത്തിനായി ഇടുക്കി ഡി സിസിയില്‍ ചേര്‍ന്ന കര്‍ഷക കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ഭൂപതിവ് ചട്ടഭേദഗതിയിലുടെ നടത്തുന്ന ജനവഞ്ചനക്കെതിരെയാണ് മുരിക്കാശേരിയില്‍ നിന്ന് ചെറുതോണിയിലേക്ക് മുന്നേറ്റപദയാത്ര നടത്തുന്നത്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് നടത്തുന്ന മുന്നേറ്റ പദയാത്രയ്ക്ക് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു നേതൃത്വം നല്‍കും. ചട്ടഭേദഗതിയിലൂടെ ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്ന് പറയുന്ന ഇടതുമുന്നണി നേതാക്കള്‍ ഏതെല്ലാം പ്രശ്‌നങ്ങളാണ് പരിഹരിച്ചതെന്ന് ജില്ലയിലെ കര്‍ഷക ജനതയെ ബോധ്യപ്പെടുത്താതെ വ്യാപകമായ കള്ള പ്രചരണങ്ങള്‍ നടത്തുകയാണ്. പതിറ്റാണ്ടുകളായി കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന പട്ടയ ഭൂമിയില്‍ നിര്‍മിച്ച വീടിനുപോലും പണമടച്ചു ക്രമവല്‍കരണം നടത്തണമെന്ന ചട്ട ഭേദഗതി ഉള്‍പ്പെടെയുള്ള പരിഷ്‌കരിച്ച നിയമങ്ങളെല്ലാം നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ അഴിമതിക്കുള്ള അവസരം ഇടതുസര്‍ക്കാര്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നതോടെ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും വലിയ ആശങ്കയിലാണ്. 26ന് രാവിലെ 9ന് മുരിക്കാശേരി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5ന് ചെറുതോണിയില്‍ സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ടോമി പാലയ്ക്കന്‍ അധ്യക്ഷനായി. ജോയി ഈഴക്കുന്നേല്‍, ജോയി വര്‍ഗീസ്, അജയ് കളത്തൂകുന്നേല്‍, ബാബു അത്തിമൂട്ടില്‍, എഫ് രാജ, തങ്കച്ചന്‍ കാരക്കാവയലില്‍, ജോസ് ആനക്കല്ലില്‍, റോബിന്‍ ജോസഫ്, ബേബി പുളിക്കകുന്നേല്‍, അലീസ് കുത്തനാപ്പള്ളി, ടോമി തെങ്ങുംപള്ളി, എം പി ഫിലിപ്പ്, രാജീവ് എസ് വി, ജയന്‍ കുരുവിള എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






