കനത്തമഴയില്‍ കട്ടപ്പന അമ്പലപ്പാറയില്‍ വ്യാപക നാശനഷ്ടം
കനത്തമഴയില്‍ കട്ടപ്പന അമ്പലപ്പാറയില്‍ വ്യാപക നാശനഷ്ടം
ഇടുക്കി: കനത്തമഴയില്‍ കട്ടപ്പന അമ്പലപ്പാറയില്‍ വ്യാപക നാശനഷ്ടം. അമ്പലപ്പാറ കുറുംകുടിയില്‍ ഷാജിയുടെ വീടിന്റെ വര്‍ക്കേരിയ പൂര്‍ണമായും നശിച്ചു. അന്‍പതോളം ഏലച്ചെടികളും ഇല്ലാതായി. വട്ടുക്കുന്നേല്‍പടി പുത്തന്‍പുരക്കല്‍ ജോയിയുടെ വീടിന്റെ പിന്‍വശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. ശാന്തിപ്പടി കൂവേലില്‍ തങ്കച്ചന്റെ വീടിന് പിന്‍വശത്തുള്ള കോണ്‍ക്രീറ്റ് വാള്‍ ഇടിഞ്ഞുവീണ് അടുക്കളയും ശുചിമുറിയും പൂര്‍ണമായി തകര്‍ന്നു. മേഖലയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലുമുണ്ടായി. കൗണ്‍സിലര്‍ ബിന്ദുലത രാജു സ്ഥലം സന്ദര്‍ശിച്ചു.
What's Your Reaction?