ഇടുക്കി: ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ നടക്കും. രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നടക്കും. തുടര്‍ന്ന് ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. 'കളി ഒരു ലഹരി' പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ കെ. ദീപക്ക് നിര്‍വഹിക്കും. കലക്ടർ വി.വിഗ്‌നേശ്വരി പ്രവേശനോത്സവ സന്ദേശം നല്‍കും. എംഎല്‍എമാരായ എം.എം മണി, എ.രാജ, വാഴൂര്‍ സോമന്‍, ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത പി.സി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.