കഞ്ഞിക്കുഴി ചുരുളിയിൽ വീട് തകർന്നു
കഞ്ഞിക്കുഴി ചുരുളിയിൽ വീട് തകർന്നു

ഇടുക്കി: ശക്തമായ മഴയിലും കാറ്റിലും കഞ്ഞിക്കുഴി ചുരുളിയില്‍ വീട് പൂര്‍ണമായി തകര്‍ന്നു. മരുതുപാറത്തണ്ട് വട്ടപറമ്പില്‍ ശാന്താ പ്രഭാകരന്റെ വീട് ചൊവ്വാഴ്ച രാത്രി മരംകടപുഴകി വീണ് തകര്‍ന്നത്. വീടിനുള്ളില്‍ കുടുങ്ങിയ വീട്ടുകാരെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി. വീട്ടുപകരണങ്ങളും പൂര്‍ണമായി നശിച്ചു. ശാന്തയെയും മക്കളെയും അയല്‍വാസിയുടെ വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിര്‍ധന കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കി വീട് പുനര്‍നിര്‍മിക്കാന്‍ നടപടിവേണമെന്നാണ് ആവശ്യം.
What's Your Reaction?






