എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈനി ജോസഫിന്റെ ചക്കുപള്ളം പഞ്ചായത്തിലെ പ്രചാരണം സമാപിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈനി ജോസഫിന്റെ ചക്കുപള്ളം പഞ്ചായത്തിലെ പ്രചാരണം സമാപിച്ചു
ഇടുക്കി: ജില്ലാ പഞ്ചായത്ത് വണ്ടന്‍മേട് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈനി ജോസഫിന്റെ ചക്കുപള്ളം പഞ്ചായത്തിലെ പ്രചാരണം അണക്കരയില്‍ സമാപിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കൃത്യസമയത്ത് നടത്താതെ അട്ടിമറിക്കാനുള്ള ശ്രമാണ് മുന്‍കാലങ്ങളില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഷൈനി ജോസഫിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ അന്നമ്മ രാജു, അമ്മിണി ഗോപാലകൃഷ്ണന്‍, ചക്കുപള്ളം പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും പങ്കെടുത്തു. രാവിലെ ആനവിലാസത്ത് നിന്നാരംഭിച്ച പരിപാടിക്ക് 17 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല അധ്യക്ഷനായി. രാരിച്ചന്‍ നീറണാക്കുന്നേല്‍, പി കെ രാമചന്ദ്രന്‍, ജിജി കെ. ഫിലിപ്പ്, സതീഷ് ചന്ദ്രന്‍, വി ധര്‍മരാജന്‍, ജോസ് പുതുമന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?