യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍സി ജെയിംസിന്റെ ചക്കുപള്ളം പഞ്ചായത്തിലെ പ്രചാരണം സമാപിച്ചു
യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍സി ജെയിംസിന്റെ ചക്കുപള്ളം പഞ്ചായത്തിലെ പ്രചാരണം സമാപിച്ചു
ഇടുക്കി: ജില്ലാ പഞ്ചായത്ത് വണ്ടന്‍മേട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍സി ജെയിംസിന്റെ ചക്കുപള്ളം പഞ്ചായത്തിലെ പ്രചാരണം ആറാം മൈലില്‍ സമാപിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ ഭരണകാലഘട്ടത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന്റെ ഭരണത്തില്‍ എടുത്തുപറയാന്‍ സാധിക്കുന്ന ഒരുപദ്ധതി പോലും നടപ്പാക്കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി എംഎന്‍ ഗോപി ആനവിലാസത്ത് ഉദ്ഘാടനം ചെയ്ത പ്രചാരണം വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ആന്‍സി ജെയിംസിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ ഷൈനി റോയി, അപ്പുക്കുട്ടന്‍ പി കെ എന്നിവരും ചക്കുപള്ളം പഞ്ചായത്തിലെ 16 സ്ഥാനാര്‍ഥികളും പങ്കെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മുരളി അധ്യക്ഷനായി. യുഡിഎഫ് നേതാക്കളായ ജോസുകുട്ടി തകിടിപ്പുറം, ബിനു ഇലവുങ്കല്‍, സാബു വയലില്‍, സനൂപ് പുതുപ്പറമ്പില്‍, ബിനേഷ് മധുരത്തില്‍, റോന്‍സി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?