അടിമാലിയില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി ആര്‍ജെഡി നേതാവ് എക്‌സൈസിന്റെ പിടിയില്‍
അടിമാലിയില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി ആര്‍ജെഡി നേതാവ് എക്‌സൈസിന്റെ പിടിയില്‍
ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ എല്‍ഡിഎഫ് കണ്‍വീനറെ വിദേശമദ്യവുമായി എക്സൈസ് പിടികൂടി. ആര്‍ജെഡി നേതാവ് ദിലീപ് കുമാറാണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. അടിമാലി നര്‍കോട്ടിക് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് റേയിഞ്ച് ഓഫീസില്‍ ഹാജരാക്കി. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് മനസൂര്‍ ഒ എച്ചും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?