അമ്പലപ്പാറ-കല്ലുമേട് കുടിവെള്ള പദ്ധതി മുടങ്ങിട്ട് ഒന്നര വര്‍ഷം: മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
അമ്പലപ്പാറ-കല്ലുമേട് കുടിവെള്ള പദ്ധതി മുടങ്ങിട്ട് ഒന്നര വര്‍ഷം: മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

ഇടുക്കി: ചപ്പാത്ത് അമ്പലപ്പാറ-കല്ലുമേട് കുടിവെള്ള പദ്ധതി മുടങ്ങിക്കിടക്കുന്നതിനാല്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇവിടെ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കുളത്തിലെ മോട്ടോര്‍ തകരാറിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത അവസ്ഥാണ്. മോട്ടോര്‍ സര്‍വീസിന് എന്ന പേരില്‍ അധികൃതര്‍ എടുത്തുകൊണ്ടുപോയെങ്കിലും ഇതുവരെ തിരികെ കൊണ്ടുവന്നിട്ടില്ല. വേനല്‍ രൂക്ഷമായതോടെ പ്രദേശത്ത് താമസിക്കുന്ന നൂറിലേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പദ്ധതിയുടെ പേരില്‍ വര്‍ഷാവര്‍ഷം 2 ലക്ഷം രൂപ വകയിരുത്തി നിലവാരമില്ലാത്ത മോട്ടോറുകള്‍ വാങ്ങിസ്ഥാപിച്ച് പദ്ധതി മുടക്കുന്ന രീതിയിലുള്ള സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടിയാല്‍ മാത്രമേ ആവശ്യത്തിന് വെള്ളം അമ്പലപ്പാറയിലേക്ക് എത്തിക്കാന്‍ സാധിക്കു.അതിനുവേണ്ടിയുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ബി.എം.എസ് ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിന്തില്‍ലാല്‍ പറഞ്ഞു.
What's Your Reaction?






