എകെടിഎ കട്ടപ്പന ഏരിയ സമ്മേളനം നടത്തി

എകെടിഎ കട്ടപ്പന ഏരിയ സമ്മേളനം നടത്തി

Feb 19, 2025 - 16:58
 0
എകെടിഎ കട്ടപ്പന ഏരിയ സമ്മേളനം നടത്തി
This is the title of the web page

ഇടുക്കി: എകെടിഎ കട്ടപ്പന ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ വി രാജു ഉദ്ഘാടനം ചെയ്തു. പരിശീലനം, ഉല്‍പാദനം, വിപണനം, ക്ഷേമം എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍. ടിഎല്‍ടി  കൗണ്ടറിന്റെ നേതൃത്വത്തില്‍ വിവിധ തുണിത്തരങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. വില്‍പനയിലൂടെ ലഭിക്കുന്ന ലാഭം അംഗങ്ങളുടെ ചികിത്സാസഹായത്തിനായി ഉപയോഗിക്കും. ഏരിയ പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ് അധ്യക്ഷയായി. ജില്ലാ വൈസ് പ്രസഡന്റ് അന്നമ്മ എ വി, ഏരിയ സെക്രട്ടറി വത്സമ്മ വിജയന്‍, ട്രഷറര്‍ വിലാസിനി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ദിച്ചുവരുന്ന വന്യജീവിശല്യവും നിത്യോപയോഗ സധനങ്ങളുടെ വില വര്‍ദനവും സമ്മേളനത്തില്‍ ചര്‍ച്ചയായി. സംസ്ഥാന സമ്മേളനം മെയ് 4ന് കൂട്ടാറില്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ മികച്ച കര്‍ഷകക്കുള്ള കൃഷി ദീപത്തിന്റെ പുരസ്‌കാരം ലഭിച്ച ഷീലാ ശശിധരനെ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow