സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇടുക്കി ലീജിയന്‍ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇടുക്കി ലീജിയന്‍ സ്ഥാനാരോഹണവും കുടുംബസംഗമവും നടത്തി
ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇടുക്കി ലീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും വാഴത്തോപ്പില്‍ വൈസ് പ്രസിഡന്റ് അരവിന്ദ് എസ് പി ഉദ്ഘാടനംചെയ്തു. ലീജിയണ്‍ പ്രസിഡന്റ് ഷീന്‍ ജോസഫ് അധ്യക്ഷനായി. പുതിയ ഭാരവാഹികളായി സുഭാഷ് ഇ എം(പ്രസിഡന്റ്), കുര്യക്കോസ് കെ ജെ(വൈസ് പ്രസിഡന്റ്), തോമസ് കെ കെ(സെക്രട്ടറി), എല്‍ദോസ് പി വി(ജോയിന്റ് സെക്രട്ടറി), സിബി സ്‌കറിയ(ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ഭാരവാഹികളായ അജിമോന്‍ വര്‍ഗീസ്, ടി എസ് ലാലു, കെ ജെ ബേബി, ഡെന്നി കെ വി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ നാല് അംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?
