ഇന്ധനവില വര്‍ധന: കോണ്‍ഗ്രസ് മുരിക്കാശേരിയില്‍ പ്രതിഷേധ സായാഹ്നം നടത്തി

ഇന്ധനവില വര്‍ധന: കോണ്‍ഗ്രസ് മുരിക്കാശേരിയില്‍ പ്രതിഷേധ സായാഹ്നം നടത്തി

May 17, 2026 - 13:21
 0
ഇന്ധനവില വര്‍ധന: കോണ്‍ഗ്രസ് മുരിക്കാശേരിയില്‍ പ്രതിഷേധ സായാഹ്നം നടത്തി
This is the title of the web page

ഇടുക്കി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മുരിക്കാശേരി പെട്രോള്‍ പമ്പിനുമുന്നില്‍ പ്രതിഷേധ സായാഹ്നം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ കെ ആന്റണി ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പെട്രോള്‍ വില 3 രൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പേരിലാണ് വിലവര്‍ധനയെന്ന് പറയുന്നുണ്ടെങ്കിലും ഇന്ധന കമ്പനികളെ സഹായിക്കാനാണ്. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നുനിന്ന കാലഘട്ടത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ മാതൃക തെരഞ്ഞെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ അമിതനിരക്ക് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടിയ വില നല്‍കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉയര്‍ന്ന നികുതി കാരണമാണ്. ഇതുകുറയ്ക്കുന്നതിന് പകരം വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷനായി. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, ഷാജി വെള്ളംമാക്കല്‍, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ജോര്‍ളി പട്ടാംകുളം, ബിന്ദു സന്തോഷ്, റെജിമോള്‍ റെജി, പൊന്നപ്പന്‍ അഞ്ചപ്ര, കെ ടി ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow