ചക്കുപള്ളത്തെ തോട്ടത്തില്‍നിന്ന് 65 കിലോ പച്ചഏലക്ക മോഷ്ടിച്ചയാള്‍ പിടിയില്‍
ചക്കുപള്ളത്തെ തോട്ടത്തില്‍നിന്ന് 65 കിലോ പച്ചഏലക്ക മോഷ്ടിച്ചയാള്‍ പിടിയില്‍
ഇടുക്കി: തോട്ടത്തില്‍നിന്ന് 65 കിലോ പച്ചഏലക്ക മോഷ്ടിച്ചയാളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുപള്ളം തെങ്ങുംകവല പയ്യാനിക്കല്‍ മനു കുഞ്ഞുമോന്‍(38) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി രണ്ട് ചാക്കുകളിലാക്കി സൂക്ഷിച്ച പച്ചഏലക്കയുമായി ചക്കുപള്ളം ചെമ്പരത്തിപ്പാറ ദേവീക്ഷേത്രത്തിനുസമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഗൂഡല്ലൂര്‍ സ്വദേശിയായ ദീപക് രാമന്റെ ചക്കുപള്ളം ചെമ്പരത്തിപ്പാറയിലെ തോട്ടത്തില്‍നിന്നാണ് ഇയാള്‍ ഏലക്ക മോഷ്ടിച്ചത്. ഏലക്കയുമായി സ്‌കൂട്ടറില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം.
What's Your Reaction?