കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഓണാഘോഷം
കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഓണാഘോഷം

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം
നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കി. അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം കെ തോമസ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടി ഓണ സന്ദേശം നല്കി. പി.കെ. മാണി, കെ. പി ഹസന്, സാജന് ജോര്‍ജ്, ജോഷി കുട്ടട, സിജോമോന്‍ ജോസ്, റോസമ്മ മൈക്കിള്‍, അജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






