പ്ലസ്ടു പരീക്ഷാവിജയികളെ അസോസിയേഷന്‍ ഓഫ് കോമേഴ്സ് ടീച്ചേഴ്‌സ് കട്ടപ്പനയില്‍ അനുമോദിച്ചു

പ്ലസ്ടു പരീക്ഷാവിജയികളെ അസോസിയേഷന്‍ ഓഫ് കോമേഴ്സ് ടീച്ചേഴ്‌സ് കട്ടപ്പനയില്‍ അനുമോദിച്ചു

Jun 13, 2026 - 14:57
 0
പ്ലസ്ടു പരീക്ഷാവിജയികളെ അസോസിയേഷന്‍ ഓഫ് കോമേഴ്സ് ടീച്ചേഴ്‌സ് കട്ടപ്പനയില്‍ അനുമോദിച്ചു
This is the title of the web page

ഇടുക്കി: പ്ലസ്ടു പരീക്ഷയില്‍ കോമേഴ്സ് വിഭാഗത്തില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ അസോസിയേഷന്‍ ഓഫ് കോമേഴ്സ് ടീച്ചേഴ്‌സ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളുടെ അക്കാദമിക മികവ് സമൂഹത്തിന്റെ പുരോഗതിക്ക് കരുത്താകുമെന്നും പഠനരംഗത്തെ നേട്ടങ്ങള്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പന്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.
കോമേഴ്സ് മേഖലയിലെ ഉന്നത പഠന-തൊഴില്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. സിഎ, എസിസിഎ, കമ്പനി സെക്രട്ടറി, സിഎംഎ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളെക്കുറിച്ചും കരിയര്‍ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു.
ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സിബിച്ചന്‍ തോമസ്, പ്രിന്‍സിപ്പല്‍ മാണി കെ.സി, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സജിന്‍ സ്‌കറിയ, മാര്‍ട്ടിന്‍ ജോസഫ്, മഞ്ജു വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ സിബി ജോസ്, നിഷ ആന്റണി, അജേഷ് കെ ടി, രാജന്‍ തോമസ്, പ്രകാശ് ആന്റണി, ജിന്‍സി കെ ബേബി, സെസില്‍ ജോസ്, സിന്ദാര ജോസഫ്, രാജന്‍ എം, ജോണ്‍സന്‍ കോശി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow