ചെറുതോണി ടൗണില്‍ വൈദ്യുതി മുടക്കം പതിവ്: വ്യാപാരികള്‍ പ്രതിസന്ധിയില്‍   

ചെറുതോണി ടൗണില്‍ വൈദ്യുതി മുടക്കം പതിവ്: വ്യാപാരികള്‍ പ്രതിസന്ധിയില്‍   

Jun 13, 2026 - 15:02
Jun 13, 2026 - 15:11
 0
ചെറുതോണി ടൗണില്‍ വൈദ്യുതി മുടക്കം പതിവ്: വ്യാപാരികള്‍ പ്രതിസന്ധിയില്‍   
This is the title of the web page

ഇടുക്കി: തുടര്‍ച്ചയായ വൈദ്യുതി മുടക്കം ചെറുതോണി ടൗണിന്റെ ദൈനംദിന ജീവിതത്തെയും വ്യാപാര മേഖലെയും പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പകല്‍ സമയങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളെയും വിവിധ ആവശ്യങ്ങള്‍ക്കായി ടൗണില്‍ എത്തുന്ന പൊതുജനങ്ങളെയും കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കെഎസ്ഇബിയുടെ  നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ടൗണിലെ വ്യാപാരികള്‍. രാവിലെ പോകുന്ന വൈദ്യുതി വൈകുന്നേരത്തോടെ മാത്രമാണ് പുനഃസ്ഥാപിക്കുന്നത്. ഇനാല്‍ അക്ഷയ കേന്ദ്രങ്ങള്‍, ഫോട്ടോസ്റ്റാറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വിവിധ ആവശ്യങ്ങള്‍ക്കും മറ്റുമായി ടൗണില്‍ എത്തുന്ന സാധാരണക്കാര്‍ സേവനങ്ങള്‍ ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്. വൈദ്യുതി ലൈനുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. എന്നാല്‍ കാലവര്‍ഷത്തിന് മുന്നോടിയായി വേനല്‍ക്കാലത്ത് പൂര്‍ത്തിയാക്കേണ്ട  പണികള്‍ ഇപ്പോള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.
വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന പകല്‍ സമയത്തെ ജോലികള്‍ ഒഴിവാക്കി അവധി ദിവസങ്ങളിലോ മറ്റ് അനുയോജ്യമായ സമയങ്ങളിലോ അറ്റകുറ്റപ്പണികള്‍ നടത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കെഎസ്ഇബി അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow